ഹൃദയാഘാതം ഹരിപ്പാട് സ്വദേശി സൊഹാറിൽ മരണമടഞ്ഞു

സൊഹാർ : ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹന കുമാർ നാരായണൻ (48) സൊഹാറിൽ ഹൃദയഘാതത്തെ തുടർന്നു മരണമടഞ്ഞു . സൊഹാറിലെ സ്വകാര്യ കമ്പനിയിൽ നാല് വർഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ അമ്പിളി മക്കൾ അശ്വതി,ആതിര. പിതാവ് നാരായണൻ മാതാവ്  ഓമന . സൊഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.