സ്വാ​ഭാ​വി​ക മു​ല​യൂ​ട്ട​ൽ നിരവധി ആ​രോ​ഗ്യ​ഗുണങ്ങൾ നൽകുന്നു ;ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

മ​നാ​മ: സ്വാ​ഭാ​വി​ക മു​ല​യൂ​ട്ട​ൽ പിന്തുണ നൽകുന്നതിന്റെ ഭാ​ഗ​മാ​യി ജ​ന​റ​ൽ ഹെ​ൽ​ത്ത്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ശി​ൽ​പ​ശാ​ല നടത്തി. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന ശി​ൽ​പ​ശാ​ല​യി​ൽ സ്വാ​ഭാ​വി​ക മു​ല​യൂ​ട്ട​ൽ​കൊ​ണ്ടു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​ഗുണങ്ങളെ കുറിച്ച് വിശദികരിച്ചു.അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​മാ​ണ്​ സ്വാ​ഭാ​വി​ക മു​ല​യൂ​ട്ട​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തെ​ന്ന സ​ന്ദേ​ശ​മാ​ണ്​ ശി​ൽ​പ​ശാ​ല മുന്നോട്ടുവെയ്ക്കുന്നത്.ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ലാ​ണ്​ സ്വാ​ഭാ​വി​ക മു​ല​യൂ​ട്ട​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ശി​ൽ​പ​ശാ​ല​ക​ൾ​ക്ക്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ന്‍റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്.ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയുടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​യി​ൽ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും ക്ലി​നി​ക്കു​ക​ളി​ൽ​നി​ന്നു​മു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​​ങ്കെ​ടു​ത്തു.

.