കോട്ടയം പ്രവാസി ഫോറം രക്‌തദാനക്യാമ്പ് സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രസ്ഥാനമായ കോട്ടയം പ്രവാസി ഫോറത്തിന്റെ ഈ വർഷത്തെ രക്‌തദാനക്യാമ്പ് കഴിഞ്ഞ ദിവസം സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിൽ വച്ച് നടന്നു. ബിനു നടുക്കേൽ, ജോയൽ ജോൺ എന്നിവർ കോർഡിനേറ്റർമാർ ആയിരുന്നു. കെ പി എഫ് അംഗങ്ങളായ 70 പേർ രക്തം ദാനം ചെയ്തു. രക്‌തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി ഈ സത്കർമത്തിൽ പങ്ക് ചേരാൻ എത്തിയ എല്ലാവർക്കും ജനറൽ സെക്രട്ടറി ഷിബു എബ്രഹാം നന്ദി പറഞ്ഞു. സജീവ്, സോജി, സിജു പുന്നവേലി, സിബി ചെമ്പന്നൂർ, എബിൻ, ഷിനോയ് എന്നിവർ നേതൃത്വം നൽകി.