ഓണാഘോഷം സംഘടിപ്പിക്കുന്നു ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ.

ബഹ്‌റൈൻ :ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.ഈ വരുന്ന സെപ്റ്റംബർ 29 ആം തീയതി രാവിലെ 10 മണി മുതൽ ആദിലിയ സെഞ്ചുറി ഇൻറർനാഷണൽ റസ്റ്റോറൻറ് ഹാളിൽ വെച്ചാണ് ഓഗസ്റ്റ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.ഇടപ്പാളയം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ ആയിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണമെന്ന് പ്രസിഡണ്ട് ശ്രീ ഫൈസൽ അനൊടിയിൽ അറിയിച്ചു.പരിപാടിക്ക് നേതൃത്വം നൽകാനായി ശ്രീ ഷാഹുൽ കാലടിയെ പ്രോഗ്രാം കോഡിനേറ്റർ ആയും, ശ്രീ പ്രതീഷ് പുത്തൻകോടിനെ കൺവീനർ ആയും ശ്രീമതി ഗ്രീഷ്മ വിജയനെ ജോയിന്റ് കൺവീനറായും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.