ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം

 മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചുഇന്ത്യൻ സ്‌കൂൾ ഒമാനിലെ ഡയറക്ടർ ബോർഡ് ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൽ അധ്യാപകർക്കായി പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്കം പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിൽ നിന്നുള്ള സിബിഎസ്ഇ മാസ്റ്റർ ട്രെയിനർ ഡോ.സുധ ആചാര്യ ക്‌ളാസുകൾ നയിച്ചു .. ആദ്യ ദിവസം ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ പ്രൈമറി അധ്യാപകർക്കും രണ്ടാം ദിനം സെക്രൻറ്ററി അദ്യാപകർക്കുമായിരുന്നു വർക്ഷോപ്പ് സംഘടിപ്പിച്ചത്.. ദ്വിദിന വർഷോപ്പിൽ ഒമാനിലെ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ, അധ്യാപകർ എന്നിവർ അടക്കം 700 ഓളം പേർ പങ്കെടുത്തു .