സ്വിറ്റ്സർലന്റ:സ്വിറ്റ്സർലൻഡിൽ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സ്വിസ് പാർലമെന്റ്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്സർലാൻഡ് ഗവൺമെന്റ് വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകൾ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്വിസ് പാർലമെന്റ് നിരോധനം പ്രഖ്യാപിച്ചത്. ദേശീയ കൗൺസിൽ അവതരിപ്പിച്ച ബില്ലിന് 151-29 വോട്ടോട് കൂടിയാണ് പിന്തുണ കിട്ടിയത്. ബുർഖ നിരോധിക്കണമെന്ന പ്രചരണ സമയത്ത് സ്വിറ്റ്സർലാൻഡിൽ നിരവധി മുസ്ലീം ഗ്രൂപ്പുകൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സ്വിറ്റ്സർലൻഡിൽ 30 ശതമാനം സ്ത്രീകളാണ് ഹിജാബ് ഉപയോഗിക്കുന്നത്.