റവ.ഫാ. അലക്സാണ്ടർ ജെ. കുരിയനു ആദരം നൽകി

ബഹ്‌റൈൻ : സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രലിൽ എക്യൂമെനിക്കൽ കോൺഫെറെൻസിനും ടീനേജെഴ്സ് കൗണ്സിലിംഗിനും നേതൃത്വം നൽകുവാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ സീനിയർ വൈദികനും അമേരിക്കൻ പ്രസിഡന്റ് ഓഫീസ് സീനിയർ എക്സിക്യൂട്ടീവ് സർവീസസ് (SES ഐ), എക്സിക്യൂട്ടീവ് ഡയറക്ടർ,ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ കൂടിയായ റവ.ഫാ. അലക്സാണ്ടർ ജെ. കുരിയനെ ഇടവക വികാരി റവ. ഫാ സുനില്‍ കുര്യന്‍ ബേബി, സഹ വികാരി റവ. ഫാ. ജേക്കബ് തോമസ്, ട്രസ്റ്റി ശ്രീ ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ശ്രീ ജേക്കബ് പി. മാത്യൂ, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.