അനന്തപുരി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു .

മനാമ : ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം “പൂവിളി 2023 ” അതിവിപുലമായി ആഘോഷിച്ചു. മനാമ സെഗയയിലെ KCA ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്‌ത സിനിമ നടൻ ശ്രീ. നന്ദു മുഖ്യാഥിതി ആയിരുന്നു . അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ശ്രീ . ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സന്തോഷ് ബാബു സ്വാഗതം പറഞ്ഞു . തുടർന്ന് ശ്രീ. നന്ദു ഭദ്രദീപം തെളിച്ചു ആഘോഷപരിപാടികൾ ഉത്‌ഘാടനം ചെയ്തു . വർണോജ്വലമായ ചടങ്ങിന് ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. പ്രിൻസ് എസ് നടരാജൻ , സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ ക്ലബ് സെക്രട്ടറി ശ്രീ. സതീഷ് ഗോപിനാഥൻ , ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അഡ്വ ക്കേറ്റ് ശ്രീ. ബിനു മണ്ണിൽ വർഗീസ് , ശ്രീ. രാജീവ് വർമ്മ എന്നിവർ ആശംസകൾ നേർന്നു . വൈസ് പ്രസിഡന്റ് ശ്രീ.മഹേഷ് വിശ്വനാഥൻ നന്ദി പറഞ്ഞു .അനന്തപുരി അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവാതിര , കൈകൊട്ടിക്കളി , കുച്ചുപ്പൊടി . കഥക് , സിനിമാറ്റിക് ഡാൻസുകൾ , ഓണം നൃത്താവിഷ്കാരം , ഗാനമേള തുടങ്ങിയ പരിപാടികൾ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി . തുടർന് വിഭവ സമൃദ്ധ മായ ഓണസദ്യയും ഉണ്ടായിരുന്നു . അനന്തപുരി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി ക്കൊപ്പം വിനോദ് ആറ്റിങ്ങൽ , സനീഷ് , ഹർഷൻ , ബിനുമാണി . സുരേഷ്കുമാർ , അജി കുമാർ,രതീഷ് തുടങ്ങി 30ൽ പരം വോളണ്ടീർസ് പരിപാടികൾക്ക് നേതൃത്വം നൽകി .