സ്തനാർബുദം അവസാനിപ്പിക്കാൻ ഒരുമിച്ച് : പ്രത്യേക ക്യാമ്പയിൻ

gpdesk.bh@gmail.com

ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് യുണിലിവർ, മെഗാമാർട്ട് എന്നിവയുമായി സഹകരിച്ചു സ്തനാർബുദ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി പ്രത്യേക പരുപാടി സംഘടിപ്പിച്ചു . കഴിഞ്ഞ വർഷത്തെ വിജയകരമായ സഹകരണത്തിന് ശേഷം അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ബഹ്‌റൈനിലെ മെഗാ മാർട്ടും യൂണിലിവറും സംയുക്തമായി സാറിലെ മാക്രോ മാർട്ടിൽആണ് പരുപാടി സംഘടിപ്പിച്ചത് . സ്തനാർബുദ ബോധവൽക്കരണ മാസത്തിൽ സ്ത്രീകളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത് . സ്തനാരോഗ്യവുമായി സജീവമായിരിക്കാൻ അവർക്ക് എന്തുചെയ്യാൻ കഴിയും എന്ന ബോധവത്കരണമാണ് പരിപാടിയിലൂടെ അധികൃതർ ലക്‌ഷ്യം വക്കുന്നത് . മെഗാ മാർട്ട്, മാക്രോ മാർട്ട് സ്റ്റോറുകളിൽ നിന്ന് 3 ബിഡിയിൽ യൂണിലിവർ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ സൗജന്യ സ്തനാർബുദ പരിശോധന കൂപ്പണുകൾ നൽകും കൂടാതെ ഗൈനക്കോളജിസ്റ്റ്/ജനറൽ സർജൻ/ജനറൽ , ഈ വർഷം 2000 കൂപ്പണുകൾ ഉപഭോക്താക്കൾക്ക് നൽകും. ഒപ്പം സ്ത്രീകൾക്കുള്ള ഫിസിഷ്യൻ കൺസൾട്ടേഷനും മാമോഗ്രാമും നൽകും . പരിപാടിയിൽ യൂണിലിവർ ഹെഡ് ഓഫ് മോഡേൺ ട്രേഡ് ; OKC ബിസിനസ് മാനേജർ, ശ്രീ.മുഹമ്മദ് മെസ്തരിഹി, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സി ഇ ഒ ഡോ. ശരത് ചന്ദ്രൻ, മെഗാ മാർട്ട് /മാക്രോ മാർട്ട് ജനറൽ മാനേജർ, ശ്രീ. അനിൽ നവാനി, മാർക്കറ്റിംഗ്, സെയിൽസ് ടീമുകൾ എന്നിവർ പരുപാടിയിൽ പങ്കെടുത്തു . അൽഹിലാൽ ഹെൽത്ത് ഗ്രൂപ്പുമായി സഹകരിക്കുന്നതിന് ബഹ്‌റൈനിലെ യുണിലിവറിന്റെയും മെഗാ മാർട്ടിന്റെയും സംഭാവന വിലപെട്ടതാണെന്നും അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സിഇഒ ഡോ. ശരത് ചന്ദ്രൻ ചടങ്ങിൽ പറഞ്ഞു .