വോയിസ് ഓഫ് ട്രിവാൻഡറും ലേഡീസ് വിങ് സ്ത്രീകൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു

മനാമ:വോയിസ് ഓഫ് ട്രിവാൻഡറും ലേഡീസ് വിങ് ഒക്ടോബർ 13 വെള്ളിയാഴ്ച്ച രാവിലെ 8 മണിമുതൽ 12 മണിവരെ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് സ്ത്രീകൾക്ക് വേണ്ടി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീകൾക്കിടയിൽ കൂടി വരുന്ന ബ്രസ്റ്റ് കാൻസർനെതിരെ ഒരു ബോധവത്കരണമാണ് ഉദേശിക്കുന്നത് .രാവിലെ 10.30 മുതൽ ഒരു ബ്രസ്റ്റ് കാൻസർ അവെർനെസ്സ് ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്  കൂടാതെ മാമ്മോഗ്രാം ,മിനി ചെക്കപ്പ് ഉൾപ്പെടെ നിരവധി മെഡിക്കൽ ചെക്കപ്പും ക്യാമ്പിൽ ഉൾപ്പെടിത്തിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് അനുഷ്‌മ 38064503 സരിത 33723108.