സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി ബി ബി ) ഗവർണർ ഖാലിദ് ഇബ്രാഹിം ഹുമൈദാൻ

മനാമ :ബഹ്‌റൈൻ സെൻട്രൽ ബാങ്ക് (CBB) ഗവർണറെ നിയമിച്ചുകൊണ്ട് 2023-ലെ ഉത്തരവ് (93) ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം ഖാലിദ് ഇബ്രാഹിം ഹുമൈദാനെ അഞ്ച് വർഷത്തേക്ക് ഗവർണറായി നിയമിച്ചു.സി ബി ബി ഡയറക്ടർ ബോർഡ് ചെയർമാൻ ഉത്തരവ് നടപ്പിലാക്കും. 2024 ഫെബ്രുവരി 1-ന് പ്രാബല്യത്തിൽ വരികയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.സിബിബി ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ നാമനിർദ്ദേശത്തെ അടിസ്ഥാനമാക്കി, കാബിനറ്റിന്റെ അംഗീകാരത്തെ ത്തുടർന്നാണ് നിയമനം.