ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം സംഘടിപ്പിച്ചു.

മനാമ: ടീം ശ്രെഷ്ഠ ബഹ്‌റൈനിലെ മുനിസിപ്പാലിറ്റി ക്ലീനിങ് തൊഴിലാളികൾക്ക് പ്രഭാത ഭക്ഷണം വിതരണം നടത്തി.ഗുദൈബിയ,സൽമാനിയ,ബുസൈറ്റീൻ ഭാഗങ്ങളിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയുവാൻ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ ഒത്തുകൂടി.വരും ദിവസങ്ങളിൽ ബഹ്‌റൈൻ്റെ മറ്റു ഭാഗങ്ങളിലും പ്രഭാത ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുമെന്ന് ടീം ശ്രെഷ്ഠ ഭാരവാഹികൾ അറിയിച്ചു . ഈ പരിപാടിയുമായി സഹകരിച്ച എല്ലാവരോടും ടീം ശ്രെഷ്ഠ നന്ദി അറിയിച്ചു.