പലസ്തീനെ അനുകൂലിച്ച് മിയഖലീഫ; കരാർ റദ്ദാക്കി കാനേഡിയൻ കമ്പനികൾ

ഇസ്രയേലിനെതിരായ യുദ്ധത്തിൽ പലസ്തീനെ അനുകൂലിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പങ്കുവച്ച മിയ ഖലീഫയുമായുള്ള കരാർ റദ്ദാക്കി കമ്പനികൾ. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപിറോയും അമേരിക്കൻ അഡൾട്ട് മാസിക പ്ലേ ബോയും ആണ് മിയ ഖലീഫയുമായുള്ള കരാറിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചത്. എന്നാൽ, സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാർ തനിക്ക് വേണ്ടെന്ന് മിയ ഖലീഫ തിരിച്ചടിച്ചു.പലസ്തീനിലെ അവസ്ഥ കണ്ടിട്ട്, പലസ്തീനൊപ്പം നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ വിവേചനത്തിൻ്റെ തെറ്റായ ഇടത്താണ് നിങ്ങളെന്ന് കാലം തെളിയിക്കുമെന്നായിരുന്നു മിയയുടെ ഒരു പോസ്റ്റ്. ഷാപിറോ കരാറിൽ നിന്ന് പിന്മാറിയതിനെതിരെയും എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മിയ ഖലീഫ രംഗത്തുവന്നത്. സയണിസ്റ്റുകളെ പിന്തുണക്കുന്നവരുടെ കരാർ തനിക്ക് വേണ്ടെന്ന് മിയ തിരിച്ചടിച്ചു. അമേരിക്കന്‍ അഡൾട്ട് മാഗസിനായ പ്ലേബോയ് മിയ ഖലീഫയുമായുള്ള കരാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പ്ലേബോയ് പ്ലാറ്റ്‌ഫോമില്‍ മിയ ഖലീഫയുടെ ക്രിയേറ്റേഴ്‌സ് ചാനലും ഡിലീറ്റ് ചെയ്തു. കോടികളുടെ നഷ്ടമാണ് ഇതിലൂടെ താരത്തിന് ഉണ്ടായത്. ഇതിനു പിന്നാലെയാണ് ടോഡ് ഷാപിറോയുമായുള്ള കരാറും താരത്തിനു നഷ്ടമായത്.