ഇസ്രയേൽ ; ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി

ജറുസലേം:ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി. ജാഗ്രതയോടെ കഴിയണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകി. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എംബസിവ്യക്തമാക്കി.ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.ഇന്ത്യൻ എംബസി പുറത്തിറക്കിയിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ: 097235226748, 0972543278392. cons1.telaviv@mea.gov.in എന്ന ഇ-മെയിൽ വഴിയും ഇന്ത്യൻ‌ എംബസിയുമായി ബന്ധപ്പെടാം.