
മസ്കത്ത്: 20-ാമത് ഏഷ്യൻ ഗെയിംസ് (ഐച്ചി-നാഗോയ 2026) ൽ പങ്കെടുക്കാൻ ഒമാൻ ദേശീയ ഹോക്കി ടീം ജപ്പാനിലെത്തി. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാലു വരെയാണ് മത്സരങ്ങൾ. സെപ്റ്റംബർ 14 വരെ ജപ്പാനിലെ കകാമിഗഹാറയിൽ ടീം പരിശീലനം നടത്തും. അന്തിമ തയാറെടുപ്പിന്റെ ഭാഗമായി ജപ്പാൻ ദേശീയ ടീമുമായും മൽസരമുണ്ടാകും. മുഹമ്മദ് ഹൂബൈസ് അൽ ശാറാണ് ഹെഡ് കോച്ച്. മജിദ് സഈദ് മുഹമ്മദ് അൽ ഹൂതി ഹെഡ് ഓഫ് ഡെലിഗേഷനായി സംഘത്തെ നയിക്കും. 18 അംഗ ടീമാണ് മത്സരത്തിനുള്ളത്. ഏഷ്യൻ ഹോക്കി വേദിയിൽ ഒമാന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനും അന്താരാഷ്ട്ര അനുഭവ പരിചയം നേടാനുമുള്ള നിർണായക അവസരമായാണ് ഈ പങ്കാളിത്തത്തെ ടീം കാണുന്നത്.







