കാൻസർ കെയർ ഗ്രൂപ്പ് ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ വാക്കത്തോണിൽ പങ്കാളികളായി

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റി സീഫിലെ വാട്ടർ ഗാർഡൻ സിറ്റി പാർക്കിൽ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി.ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൽ റഹ്‌മാൻ ഫക്രു കാൻസർ കെയർ ഗ്രൂപ്പ് നു പ്രത്യേക നന്ദി രേഖപ്പെടുത്തി.കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, ഉപദേശക സമിതി അംഗങ്ങളായ ഡോ: ഇക്ബാൽ വർദ്ധവാല, ഡോ: മുഹമ്മദ് ബാട്ടി, സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എമർജൻസി വിഭാഗത്തിലെ ഡോ: ജെഹാദ് ബിൻ റജബ്, ഗ്രൂപ്പ് അംഗങ്ങൾ എന്നിവരടങ്ങിയ അൻപതോളം പേർ കാൻസർ കെയർ ഗ്രൂപ്പിന്റെ ബാനറിൽ വാക്കത്തോണിൽ പങ്കെടുത്തു.