ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ പ്രസീഡിയംകമ്മറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒ. ഐ. സി. സി ഓഫീസിൽ വച്ച് നടന്ന ആലപ്പുഴ ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്തു. ജില്ലാപ്രസിഡന്റായി മോഹൻ കുമാർ നൂറനാട്, ജില്ലാ ജനറൽ സെക്രട്ടറിയായി ബൈജു മത്തായി ചെന്നിത്തല,ട്രഷറർ ആയി തോമസ് ബേബി, ആലപ്പുഴയിൽ നിന്നുള്ള ദേശീയ സമതി അംഗം ജോയ് ചുനക്കരയും തിരഞ്ഞെടുക്കപ്പെട്ടു. എക്സ് ഒഫീഷിയോ ജി. ശങ്കര പിള്ള,വൈസ് പ്രസിഡന്റ്റുമാരായി ആർ. ഉണ്ണികൃഷ്ണപിള്ള ,രാധാകൃഷ്ണൻ നായർ ,ജിബി കളീക്കൽ എന്നിവരും സെക്രട്ടറിമാരായി അനു ബി കുറുപ്പ്, ഉണ്ണികൃഷ്ണൻ എസ്,റാഫി ശ്രീനിവാസൻ എന്നിവരെയും കൾച്ചറൽ വിഭാഗം സെക്രട്ടറിയായി സിജോ സാം , സ്പോർട്സ് വിഭാഗം സെക്രട്ടറിയായി ബിനോ ബാലകൃഷ്ണൻ , ചാരിറ്റി സെക്രട്ടറിയായി തോമസ് ഫിലിപ്പ് അസിസ്റ്റന്റ് ട്രഷറർ ആയി ദീപക് പ്രഭാകർ എന്നിവരെയും, ജില്ലാഎക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയി വിഷ്ണു വി, ലിജോ കെ അലക്സ്‌, സന്തോഷ്‌ ബാബു എന്നിവരെയും തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ പ്രസീഡിയം കമ്മറ്റി അറിയിച്ചു.