മനാമ : പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ബ്രെസ്റ്റ് കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫാ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ് കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മനാമ ഷിഫാ അൽജസീറ ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടിയിൽ വനിതകൾക്കായി ബോധവത്കരണ ക്‌ളാസും , സൗജന്യ രക്തപരിശോധനകളുമടങ്ങിയ ക്യാമ്പിൽ നിരവധി വനിതകൾ പങ്കെടുത്തു.പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം കൺവീനർ ഗീത ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.ബോധവൽക്കരണ ക്ലാസ്സിൽ ഡോ. ബെറ്റി മറിയാമ്മ ബോബൻ മുഖ്യ പ്രഭാഷണം നടത്തി.ക്യാമ്പിൽ പങ്കെടുത്തവർക്കു ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഏർപ്പെടുത്തിയ രക്ത പരിശോധനക്കുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും, പ്രിവിലേജ് കാർഡും വിതരണം ചെയ്തു.പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ജോയിന്റ് കൺവീനർ മാരായ ശ്രീലത പങ്കജ് സ്വാഗതവും,നീന ഗിരീഷ് നന്ദിയും പറഞ്ഞു.വനിത വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.