മനാമ: ഗ്ലോബൽ അസോസിയേഷൻ ഓഫ് എക്സിബിഷൻ ഇൻഡസ്ട്രിയിൽ ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിന് അംഗത്വം ലഭിച്ചു .മൂന്ന് വർഷമാണ് അംഗത്വ കാലാവധി.അമേരിക്കയിലെ ലാസ് വേഗാസിൽ ചേർന്ന ഗ്ലോബൽ അസോസിയേഷൻ ഓഫ് എക്സിബിഷൻ യോഗത്തിലാണ് ബഹ്റൈന് അംഗത്വം നൽകാൻ തീരുമാനമായത്.മേഖലയിലെ തന്നെ വലുതും മികവുറ്റതുമായ എക്സിബിഷൻ സെന്ററാണ് ബഹ്റൈനിലേത്. സെന്റർ ഡയറക്ടർ ഡോ. ഡെബ്ബി ക്രിസ്റ്റിയാൻസെനാണ് ബോർഡ് അംഗമായി തിരഞ്ഞെടുത്തിട്ടുള്ളത്.ലോകത്തെ 85ലധികം രാജ്യങ്ങളിൽനിന്നുള്ള 820 എക്സിബിഷൻ സെന്ററുകൾ ഇതിൽ അംഗമാണ്. 50,000 ത്തോളം പേരാണ് എക്സിബിഷൻ സെന്റർ മേഖലയിൽ പ്രവർത്തിക്കുന്നത്.