ഒമാനിൽ പുതിയ IVECO ഹെവി റേഞ്ച് വാഹനങ്ങൾ അവതരിപ്പിച്ചു

ഒമാൻ :ഇന്റർനാഷണൽ ലൈറ്റ്, മീഡിയം,ഹെവി വാഹന വിപണന രംഗത്തെ വലിയ ബ്രാൻഡുകളിൽ ഒന്നായ IVECO ഒമാനിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ ഔദ്യോഗിക ഡീലറായി മസ്‌കറ്റ് ഓവർസീസ് എക്യുപ്‌മെന്റ് ആൻഡ് ട്രേഡിംഗ് കമ്പനിയെ കഴിഞ്ഞ ദിവസങ്ങളിൽ ഔദ്യോഗിക ഏജന്റായി നിയമിച്ചിരുന്നു.ഇതിന്റെ ഭാഗമായിട്ടാണ് 160-ലധികം രാജ്യങ്ങളിലായി 3,500 വിൽപ്പന സേവന ഔട്ട്ലെറ്റുകൾ ഉള്ള IVECO ഒമാനിൽ പുതിയ ഹെവി റേഞ്ച് വാഹനങ്ങൾ അവതരിപ്പിച്ചത്.ഏറ്റവും തീവ്രമായ ഓഫ്-റോഡ് ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഏറ്റവും കഠിനമായ വാഹനം അതിന്റെ കരുത്തും വിശ്വാസ്യതയും സുഖസൗകര്യങ്ങളും ചേർന്നതാണ്.ഒമാനിൽ പുതിയ IVECO ഹെവി റേഞ്ച് വാഹങ്ങൾ അവതരിപ്പിക്കുക വഴി “ഡ്രൈവ് ദി ന്യൂ വേ” ടാഗ്‌ലൈൻ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് IVECO മിഡിൽ ഈസ്റ്റ് & ആഫ്രിക്ക ബിസിനസ് ഡയറക്ടർ ഷഹ്‌റാം ഫലാതി പത്രസമ്മേളനത്തിൽ പറഞ്ഞു. IVECO മിഡിൽ ഈസ്റ്റ് ഏരിയ മാനേജർ മാർക്കോ ടോർട്ട , ആഫ്രിക്ക & മിഡിൽ ഈസ്റ്റ് മീഡിയ പേഴ്സൺ സബ്രീന കാനെറ്റി, മസ്‌കറ്റ് ഓവർസീസ് എക്യുപ്‌മെന്റ് ട്രേഡിംഗ് കമ്പനി ജനറൽ മാനേജർ ഷിഹാബുദീൻ , ബ്രാൻഡ് മാനേജർ റവൂഫ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.