ഫലസ്തീനിലെ യുദ്ധ പശ്ചാത്തലത്തിൽ ഒമാന്റെ 53ആം ദേശീയ ദിനാഘോഷങ്ങൾക്ക്​ പരിമിതി ഏർപ്പെടുത്തും

ഒമാൻ :ഫലസ്തീനിലെ യുദ്ധ പശ്ചാത്തലത്തിൽ ഒമാന്‍റെ 53ാം ദേശീയദിനാഘോഷം ഈ വർഷം പരിമിതപ്പെടുത്തും. നവംബർ 18 ലെ 53 ആം  ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉന്നത രക്ഷാകർതൃത്വത്തിൽ പതാക ഉയർത്തുന്നതിലും സൈനിക പരേഡിലും മാത്രമായി ആഘോഷങ്ങൾ ഒതുങ്ങുമെന്ന്​ ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്​ ആഘോഷങ്ങൾക്ക്​ പൊലിമ കുറച്ചിരിക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു.