‘സമൂസ’ എന്ന ഹൃസസിനിമ പ്രദർശനം വ്യാഴാഴ്ച മസ്കറ്റിൽ

മസ്കറ്റ്:പ്രവാസിയുടെ ജീവിത നൊമ്പരത്തിന്റ നേർകാഴ്ച വരച്ചുകാട്ടിയ ഒമാനിൽ ചിത്രീകരിച്ച സമൂസ എന്ന ഹൃസ സിനിമയുടെ മൂന്നാമത് പ്രദർശനം നവംബർ 9 വ്യാഴാഴ്ച വൈകീട്ട് 6 മണിമുതൽ റൂവി അൽ ഫലജ് ഹോട്ടൽ അങ്കണത്തിൽ നടക്കും. ഓവർസീസ് കേരളൈറ്റ് ഫോട്ടോഗ്രാഫേർസ് അസോസിയേഷന്റെ (OKFA) ആഭിമുഖ്യത്തിൽ നടക്കുന്ന രൂപാ രേവതിയുടെ മ്യുസിക്കൽ ഇവന്റ് (Rhytham of Roopa ) എന്ന പരിപാടിയുടെ വേദിയിൽ ആണ് പ്രദർശനം നടക്കുക എന്ന് ‘സമൂസ’ സംവിധായകനും ക്യാമറമാനുമായ റിയാസ് വലിയകത്ത്‌ പറഞ്ഞു.യുട്യൂബിൽ റിലീസ് ചെയ്ത ‘സമൂസ’ യ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത് ഇതിനോടകം 9k ആളുകൾ കണ്ടു കഴിഞ്ഞു എന്ന് നിർമ്മാതാവും പ്രധാന നടനുമായ ജോസ് ചാക്കോ പറഞ്ഞു.റഫീഖ് പറമ്പത്ത് കഥയും തിരക്കഥയും എഴുതിയ സമൂസ അന്നാ പ്രൊഡക്ഷനാണ് നിർമ്മിച്ചത്.സഹ സംവിധാനം നിഖിൽ ജേക്കബ്.അഭിനയിച്ചവർ.ജോസേ ചാക്കോ,രാജൻ പള്ളിയത്ത്‌,ശിവൻ അമ്പാട്ട്,നിഖിൽ ജേക്കബ്,നവാസ് മാനു,റിയാസ്, മായ സുരേഷ്.