‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ സബ് ഇൻസ്പെക്ടർ ശ്രീ ജോബി ജോർജിന്റെ കുടുംബത്തിന് സമർപ്പിച്ചു

കൊച്ചി: കേരള പോലീസിലെ പ്രഗൽഭനായ പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന ശ്രീ മുകുന്ദൻ സാറിൻറെ ഇരുപത്തിയാറാം ചരമവാർഷികം പ്രമാണിച്ച് അദ്ദേഹത്തിൻറെ മകൻ ശ്രീ അശ്വന്ത് മുകുന്ദൻ ഏർപ്പെടുത്തിയിട്ടുള്ള ‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ സമർപ്പിക്കപ്പെട്ടു. ഈ വർഷം മെയ് മാസം 14 തീയതി പ്രതികളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു മരണപ്പെട്ട കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ ജോബി ജോർജ് അവർകളുടെ കോട്ടയം പൊൻകുന്നത്തുള്ള വീട്ടിലെത്തി ശ്രീ അശ്വന്ത് മുകുന്ദൻ (കേരള പോലീസ്) സെൻസായി വിജയൻ (സൈനിക സ്കൂൾ കരാട്ടെ കോച്ച്) സിനു വസന്തൻ (വെട്ടൂർ) എന്നിവർ ചേർന്നാണ് മൊമെന്റോയും 10,001 രൂപയും അടങ്ങുന്ന അവാർഡ് സമർപ്പിച്ചത്. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെ പൊന്നാടയും അണിയിച്ചു.