മസ്കറ്റ്: മുപ്പത്തി രണ്ട് വർഷത്തെ നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ എം ടി കാദർ എന്ന പേരിൽ അറിയപ്പെടുന്ന അബ്ദുൽ ഖാദർ എ പി ക്ക് നമ്മൾ ചാവക്കാട്ടുകാർ സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ യാത്രയയപ്പ് നൽകി.പതിനേഴ് വർഷം മസ്കത്ത്, റൂവിലുള്ള കെ എം ട്രേഡിങ്ങിലും അതിന് മുമ്പ് പതിനഞ്ച് വർഷം യുഎഇ യിലുമായിരുന്നു.നമ്മൾ ചാവക്കാട്ടുകാർ സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്ററിന്റെ സജീവ അംഗമായിരുന്ന അബ്ദുൽ ഖാദർ എ പി ക്ക് ഇനി മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ വിധ നന്മകളും ആശംസിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു.ചടങ്ങിന് പ്രസിഡന്റ് മനോജ് നെരിയമ്പുള്ളി, സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി, ഗ്ലോബൽ കോർഡിനേറ്റർ സുബ്രഹ്മണ്യൻ, മൻസൂർ അക്ബർ മീഡിയ എന്നിവർ നേതൃത്വം നൽകി.