അ​ൽ​ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് സൈ​ക്ല​ത്ത​ൺ സീ​സ​ൺ 3’

ബഹ്‌റൈൻ : അ​ൽ​ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂപ്പ് പ്ര​മേ​ഹ​ബോ​ധ​വ​ത്ക​ര​ണ മാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ല്ലാ​ഖി​ലെ ബി​ലാ​ജ് അ​ൽ ജ​സാ​യ​റി​ൽ ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് സൈ​ക്ല​ത്ത​ൺ സീ​സ​ൺ 3’ സം​ഘ​ടി​പ്പി​ച്ചു. പ്ര​മേ​ഹം: അ​പ​ക​ട​സാ​ധ്യ​ത ഘ​ട​ക​ങ്ങ​ൾ, പ്ര​തി​രോ​ധ മാർഗ്ഗങ്ങൾ , മുൻകൂട്ടിയുള്ള ക​ണ്ടെ​ത്ത​ലി​ന്റെ​യും മാ​നേ​ജ്മെ​ന്റി​ന്റെ​യും പ്രാ​ധാ​ന്യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ബോധവത്കരണമാണ് അധികൃതർ ചടങ്ങിലൂടെ ലക്ഷ്യംവച്ചത് .750ല​ധി​കം സൈ​ക്ലി​സ്റ്റു​ക​ൾ പരുപാടിയിൽ പങ്കെടുത്തു . അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ സി.​ഇ.​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ റൈ​ഡ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ന്റെ പ​രി​ശീ​ല​ക​നും ടീം ​ലീ​ഡ​റു​മാ​യ അ​ബ്ദു​ൽ അ​ദേ​ൽ അ​ലി മ​ർ​ഹൂ​ൺ അ​ൽ ഹി​ലാ​ൽ മാ​നേ​ജ്‌​മെ​ന്റി​നെ അ​ഭി​ന​ന്ദി​ച്ചു.മ​നാ​മ പാ​ക്കേ​ജി​ങ് ഇ​ൻ​ഡ​സ്‌​ട്രി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഇ​ജാ​സ് ചൗ​ധ​രി, മ​നാ​മ പാ​ക്കേ​ജി​ങ് ഇ​ൻ​ഡ​സ്‌​ട്രി ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ അ​മ്മ​ദ് അ​സ്‍ലം, ബ​ഹ്‌​റൈ​ൻ ഫാ​ർ​മ​സി പ്രോ​ഡ​ക്‌​ട് സ്‌​പെ​ഷ​ലി​സ്റ്റ് മു​ഹൈ​ദീ​ൻ സ​യ്യി​ദ് മു​സ്ത​ഫ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ്‌​കൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യും ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ബ്ബ​ർ ഹി​ലാ​ൽ അ​ൽ​വെ​ദൈ​യും അ​ൽ ഹി​ലാ​ൽ ഗ്രൂ​പ്പി​നെ ആ​ശം​സ അ​റി​യി​ച്ചു.പരുപാടിയിൽ അ​ൽ ഹി​ലാ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ആ​സി​ഫ് മു​ഹ​മ്മ​ദ്, ഫി​നാ​ൻ​സ് മാ​നേ​ജ​ർ സി.​എ സ​ഹ​ൽ ജ​മാ​ലു​ദ്ദീ​ൻ, റി​ഫ മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, റി​ഫ ബ്രാ​ഞ്ച് മേ​ധാ​വി ടോ​ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.