ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ച് ഒന്നാം വാർഷികം ആഘോഷിച്ചു.

മ​നാ​മ: ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹൂറ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. ദാ​ർ അ​ൽ-ഷിഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​ടി. മുഹമ്മദലി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് കേക്ക് കട്ടിങ്ങും വിവിധ കലാ കായിക വിനോദ പരിപാടികളും അരങ്ങേറി. വാർഷികാഘോഷത്തോടനു ബന്ധിച്ച് ഡിസംബർ 31 വരേ കൺസൾട്ടേഷൻ, രക്ത പരിശോധന പാക്കേജുകൾ, എക്സ്-റേ എന്നിവയിൽ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.ചടങ്ങിൽ ദാ​ർ അ​ൽ-ഷിഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ജനറൽ മാനേജർ അഹമദ് ഷമീർ, ഡയറക്ടർമാരായ മുഹമ്മദ് റജുൽ, റഷീദ, മെഡിക്കൽ ഡയറക്ടർമാരായ ഡോ.ബഷീർ അഹ്മദ്, ഡോ.സാന്ദ്ര തോമസ്, മ​റ്റു മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ൾ, ഡോ​ക്ട​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ ചടങ്ങിൽ പങ്കെടുത്തു.