ദേശീയ ദിനത്തിൽ പെയിന്റിംഗ് മത്സരവുമായി ബഹറൈൻ കേരളീയ സമാജം.

മനാമ : ബഹറൈൻ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായിബഹറൈൻ കേരള സമാജം കുട്ടികൾക്കും മുതിർന്നവർക്കും ആയി വിപുലമായ പെയിന്റിംഗ് മത്സരം നടത്തുന്നു.ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി മുൻ വർഷങ്ങളിൽ വ്യത്യസ്തമായ കലാസൃഷ്ടികൾ ഒരുക്കി ശ്രദ്ധ നേടിയിട്ടുള്ള സമാജം ചിത്രകല ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനസെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.ഡിസംബർ 15 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ സഗയ്യയിലുള്ള സമാജം ഡയമണ്ട് ജൂബിലി ഹാളിൽ 5 വിഭാഗങ്ങളിലായാണ് മത്സരം. അഞ്ചു മുതൽ എട്ടുവയസ്സുവരെയും എട്ടു മുതൽ 11 വയസ്സു വരെയും 11 മുതൽ 14 വയസ്സുവരെയും 14 മുതൽ. 18 വയസ്സ് വരെയും എന്ന പ്രായക്രമത്തിൽ കുട്ടികൾക്കും 18 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുമെന്ന് എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത് ഫറോഖ് ചിത്രകലാ വിഭാഗം കൺവീനർ ആൽബർട് ആന്റണി എന്നിവർ അറിയിച്ചു.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ 10 വരെ പേര് നൽകാം.   ഓൺലൈനിൽ ആണ് രജിസ്ട്രേഷൻ നടത്തേണ്ടത് .  https://www.bksbahrain.com/2023/chitrakala/register.html മത്സരത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കാവുന്നതാണ്. 35393594, 33088068