കുടുംബ സൗഹൃദ വേദി 2024-25- വാർഷികാഘോഷവും,ഭരണ സമിതി സ്ഥാനാരോഹണവും, ക്രിസ്തുമസ് -പുതുവത്സരാഘോഷ കമ്മിറ്റി രൂപികരിച്ചു

മനാമ :ജനുവരി 5 – ന് അദലിയ ബാങ് – സാൻ തായ് റസ്റ്റോറൻറിൽ വച്ച് നടത്തുന്ന കുടുംബ സൗഹൃദ വേദിയുടെ ആഘോഷ പരിപാടിക്ക് കുടുംബങ്ങളുടെ ആഘോഷ പരിപാടികളും ചാരിറ്റി പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കൊണ്ട് നടത്താൻ പ്രസിഡന്റ്  സിബി കൈതാരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.സെക്രട്ടറി അജി.പി. ജോയ് സ്വാഗതം പറഞ്ഞ യോഗത്തിൽ സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരും കുടുംബ സൗഹൃദ വേദിയുടെ മുൻ ഭാരവാഹികളേയും ഉൾപ്പെടെ , അമ്പത്തി ഒന്ന് പേരുടെ കമ്മിറ്റിക്ക് രൂപം നൽകി.അബ്ദുൾ സലാം ചെയർമാനും, ജോർജ് മഞളി ജനറൽ കൺവീനറും , പ്രോഗ്രാം കോർഡിനേറ്ററായി രാജേഷ് പെരുകുഴിയും, മീഡിയ കൺവീനറായി സൽമാൻ ഫാരിസിനേയും , കുടുബ സൗഹൃദ വേദി രക്ഷാധികാരി അജിത്ത് കണ്ണൂരിന്റെ സാന്നിധ്യത്തിൽ ചുമതലപ്പെടുത്തി.
അനിൽ മടപ്പള്ളി, രാമത്ത് ഹരിദാസ്, ഷാജി പുതുക്കുടി, ബിനോയ് മേനോൻ, റെജോയ് മാത്യു, രജീഷ്, റിതിൻ തിലക്, സെയ്ദ് ഹനീഫ, ഷാജു തലശേരി, സുനിൽ, മജീദ് തണൽ, രാജേഷ്. സി.എസ്, ദിനേശ് ചോമ്പാല , സുനിൽ ആലപ്പുഴ,നിർമ്മൽ രവീന്ദ്രൻ, രഞ്ജിത്ത് തിലകൻ , രജീഷ് സി.കെ. ഹാരീഷ്. പി.കെ, ബിനോയ് മാത്യു, അഖിൽ താമരശ്ശേരി, അൻവർ നിലമ്പൂർ, സൽമാൻ ഫാരിസ്, സുജിത് സോമൻ ,ഷിജു. പി.കെ, രാജേഷ്.പി, സുനിൽകുമാർ .എസ് .പി, ജയേഷ് താന്നിക്കൽ , രാജീവൻ.പി.കെ, ശ്രീജിത്ത്, ബാബു എം.എം., രാജീവൻ ആളൂർ, ഷാജി, രമേശൻ ജിദാലി, എന്നിവർ പങ്കെടുക്കുകയും യോഗം നിയന്ത്രിക്കുകയും ചെയ്യ്തു. ആഘോഷ കമ്മിറ്റിയംഗങ്ങൾക്ക് അബ്ദുൽ സലാം നന്ദി രേഖപ്പെടുത്തി.