മനാമ: ബഹ്‌റൈനിലെ വളർന്നുവരുന്ന കലാപ്രതിഭകളെ കണ്ടെത്തി പ്രൊത്സാഹിപ്പിക്കുന്നതിനും, കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി ജാതിമത രാഷ്ട്രീയഭേദമന്യേ ബഹ്‌റൈനിൽ മലയാളികളുടെ പുതിയൊരു കൂട്ടായ്മയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം നിലവിൽ വന്നു. നിരവധി വർഷങ്ങളായി ബഹ്‌റൈനിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരായ നാസർ മഞ്ചേരിയെ രക്ഷാധികാരിയായും മനോജ് മയ്യന്നൂരിനെ ചെയർമാനായും ജേക്കബ് തേക്കുതോടിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റുമാരായി സത്യൻ കാവിൽ, എം സി പവിത്രൻ എന്നിവരെയുംജനറൽ സെക്രട്ടറിയായി രഞ്ജീവ് ലക്ഷ്മൺ,ജോ: സെക്രട്ടറിമാരായി ഗിരീഷ് ആർപ്പൂക്കര, ജോസ്മി ലാലു എന്നിവരെയും ട്രഷററായി ചെമ്പൻ ജലാലിനെയും,അസി-ട്രഷററായി പ്രവീൺ അനന്തപുരിയെയും,കലാ വിഭാഗം സെക്രട്ടറിയായി ബൈജു മലപ്പുറം,അസി-കലാവിഭാഗം സെക്രട്ടറിമാരായി സുമൻ ആലപ്പി, മുബീന മൻഷീർ,രാജിചന്ദ്രൻ എന്നിവരെയുംമെമ്പർഷിപ്പ് സെക്രട്ടറിയായി രാജീവ് തുറയൂരിനെയും,അസി-മെമ്പർഷിപ്പ് സെക്രട്ടറിയായി മിനിറോയിയെയും,കമ്യുണിറ്റി സർവീസ് സെക്രട്ടറിയായി തോമസ്സ് ഫിലിപ്പിനെയും,അസി-കമ്യുണിറ്റി സെക്രട്ടറിമാരായി ജയേഷ് താന്നിക്കൽ, ഡാനിയൽ പാലത്തുംപാട്ട് എന്നിവരെയും ഉൾപ്പെടുത്തി സെവനാട്സിന്റെ രണ്ട് വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. ബഹ്‌റൈന്റെ ദേശീയദിനമായ ഡിസംബർ പതിനാറിന് നാഷണൽഡേ പ്രോഗ്രാമുകൾ സംഘടിപ്പിക്കുവാനും ഫെബ്രുവരിമാസത്തിൽ സംഘടനയുടെ ഭരണസമിതി ഉത്ഘാടനം വിപുലമായി നടത്തുവാനും ഓറ ആർട്സ് സെന്ററിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.കൂടുതൽ വിവരങ്ങൾക്കായി 37750755,36120656,38141036 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.