അബുദബി: എമിറേറ്റിൽ സൗജന്യ പബ്ലിക് വൈഫൈയുമായി അബുദബി. പൊതുയിടങ്ങള്‍, ബസ്, പാര്‍ക്കുകള്‍ എന്നിങ്ങനെ എമിറേറ്റിലുടനീളം സൗജന്യ പബ്ലിക് വൈഫൈ ലഭിക്കും. മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് സംരംഭം. യുഎഇയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത് .
അബുദബിയിൽ 19ഉം അല്‍ഐനില്‍ 11ഉം അല്‍ ധഫ്രയിൽ 14ഉം പൊതു ഉദ്യാനങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുക. അബുദബി കോർണിഷ് ബീച്ചിലേക്കും അൽ ബത്തീൻ ബീച്ചിലേക്കും വൈഫൈ കവറേജ് വ്യാപിപ്പിക്കുമെന്ന് ഡിഎംടി അറിയിച്ചു. അബുദബിയുടെ സ്മാര്‍ട്ട് സിറ്റി വികസനത്തിനും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനും പിന്തുണ നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് അബുദബി വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറാഫ പറഞ്ഞു.ആർടിഎയുമായി സഹകരിച്ചാണ് മെട്രോ, ടാക്സി, ബസ് സർവിസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്.സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ചില പൊതുസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി . ഓൺലൈൻ ഷോപ്പിങ്ങിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്റർ ചെയ്യുമ്പോൾ വ്യക്തി വിവരങ്ങൾ നൽകാതിരിക്കുക തുടങ്ങിയവയാണ് നിർദേശം.