കവി അബ്ദുല്‍ അസീസ് സൗദ് അല്‍ ബാബ്‌തൈന്‍ അന്തരിച്ചു

കുവൈറ്റ് : കവി അബ്ദുല്‍ അസീസ് സൗദ് അല്‍ ബാബ്‌തൈന്‍ അന്തരിച്ചു. കുവൈറ്റ് കള്‍ചറല്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായിരുന്നു. അറബ് കവിതകളെയും സാഹിത്യത്തേയും പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം ഏറെ പങ്കുവഹിച്ചിരുന്നു.സാംസ്‌കാരികവും മാനുഷികവുമായ മേഖലകളിലെ പ്രവര്‍ത്തനത്തിന് ലോകമെമ്പാടുമുള്ള പ്രശസ്ത സര്‍വകലാശാലകള്‍ 14ലധികം ഒണററി പിഎച്ച്ഡികള്‍ നല്‍കി അബ്ദുല്‍ അസീസ് സൗദ് അല്‍ ബാബ്‌തൈനെ ആദരിച്ചിട്ടുണ്ട്.