സൗജന്യ പബ്ലിക് വൈഫൈയുമായി അബുദബി

അബുദബി: എമിറേറ്റിൽ സൗജന്യ പബ്ലിക് വൈഫൈയുമായി അബുദബി. പൊതുയിടങ്ങള്‍, ബസ്, പാര്‍ക്കുകള്‍ എന്നിങ്ങനെ എമിറേറ്റിലുടനീളം സൗജന്യ പബ്ലിക് വൈഫൈ ലഭിക്കും. മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് സംരംഭം. യുഎ​ഇ​യി​ലെ ഇ​ന്‍റ​ര്‍നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി നടപ്പിലാക്കുന്നത് .
അ​ബു​ദ​ബി​യി​ൽ 19ഉം ​അ​ല്‍ഐ​നി​ല്‍ 11ഉം ​അ​ല്‍ ധ​ഫ്ര​യി​ൽ 14ഉം ​പൊ​തു ഉ​ദ്യാ​ന​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ വൈ​ഫൈ ല​ഭി​ക്കു​ക. അബുദബി കോർണിഷ് ബീച്ചിലേക്കും അൽ ബത്തീൻ ബീച്ചിലേക്കും വൈഫൈ കവറേജ് വ്യാപിപ്പിക്കുമെന്ന് ഡിഎംടി അറിയിച്ചു. അബുദബിയുടെ സ്മാര്‍ട്ട് സിറ്റി വികസനത്തിനും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനും പിന്തുണ നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എ​ല്ലാ​യി​ട​ത്തും ഇ​ന്‍റ​ര്‍നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഇ​ത്ത​ര​മൊ​രു സേ​വ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​ല്‍ ത​ങ്ങ​ള്‍ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അ​ബു​ദ​ബി വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് അ​ലി അ​ല്‍ ഷൊ​റാ​ഫ പ​റ​ഞ്ഞു.ആ​ർടിഎ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മെ​ട്രോ, ടാ​ക്സി, ബ​സ്​ സ​ർ​വി​സു​ക​ളി​ൽ സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ്​ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.സൗ​ജ​ന്യ വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ചി​ല പൊ​തു​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അധികൃതർ വ്യക്തമാക്കി . ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ്ങി​നാ​യി ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ വി​വ​ര​ങ്ങ​ൾ എ​ന്‍റ​ർ ചെ​യ്യു​മ്പോ​ൾ വ്യ​ക്തി ​വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കു​ക തുടങ്ങിയവയാണ് ​ നി​ർ​ദേ​ശം.