ഹിദ്ദ്: 52മത് ബഹ്റൈൻ ദേശീയ ദിനം ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ വിപുലമായി ആഘോഷിച്ചു. ദാർ അൽ-ഷിഫ ഹിദ്ദ്, ഹൂറ ബ്രാഞ്ചുകളിലായി നടന്ന ദേശീയദിനാഘോഷം ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ദേശീയദിനത്തോടനുബന്ധിച്ച് 52 വയസിനു മുകളിലുള്ള രോഗികൾക്ക് ഡിസംബർ 16,17 തീയതികളിൽ എല്ലാ വിഭാഗത്തിലുമുള്ള ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി നൽകി. മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, മറ്റു ജീവനക്കാർ ആഘോഷത്തിൽ പങ്കെടുത്തു.