നിസ്വ: മുപ്പത്തി ഏഴ് വർഷം പ്രവാസിയായി ജീവിതം നയിച്ച ശ്രീ ബാലചന്ദ്രൻ പിള്ളയെ നിസ്വ ഇന്ത്യൻ അസോസിയേഷൻ ആദരിച്ചു.ചടങ്ങിൽ ഷാജഹാൻ ആദം ബാലചന്ദ്രൻ പിള്ളക്ക് പൊന്നാട അണിയിച്ചു. മധു പൊന്നാനി, സാദിഖ് വി.വി. എന്നിവർ ചേർന്ന് മൊമെന്റേ നൽകി. റെജി ആറ്റിങ്ങൽ, സുനിൽ പൊന്നാനി, ദിനേശ് കൂത്തുപറമ്പ്, സന്ദീപ്, മണി ബാലചന്ദ്രൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.








