ബഹ്റൈൻ : നാഷനൽ ബ്യൂറോ ഫോർ റവന്യൂ നവംബറിൽ നടത്തിയ പരിശോധനയിൽ ആണ് വാറ്റ് ഉൾപ്പെടെ ഉള്ള നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ മാസം 155 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി അധികൃതർ വ്യക്തമാക്കി . കമ്പനികൾ വാറ്റ് നിയമം ശരിയായ വിധത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആണ് പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നത് . ഡിജിറ്റൽ സ്റ്റാമ്പ് സിസ്റ്റം നടപ്പാക്കിയതിനുശേഷം വിവിധ സ്ഥാപനങ്ങൾ നിയമം കൃത്യമായി പാലിക്കുന്നെന്നതും ഉറപ്പാക്കാൻ പരിശോധനകളിലൂടെ സാധിക്കുന്നതായും അധികൃതർ വ്യക്തമാക്കി . നിലവിൽ വാറ്റ് നിയമം, ഡിജിറ്റൽ സ്റ്റാമ്പിങ് നിയമം എന്നിവ ലംഘിച്ച 13 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ബഹ്റൈൻ നാഷനൽ ബ്യൂറോ ഫോർ റവന്യൂ അറിയിച്ചു . ചില സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട് . ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വാറ്റ് തട്ടിപ്പ് നടക്കുന്നുണ്ടോയെന്ന കാര്യവുമാണ് പരിശോധനയിലൂടെ അധികൃതർ ലക്ഷ്യം വക്കുന്നത് . ബഹ്റിനിൽ മൂന്നു ഘട്ടമായി നടപ്പിലാക്കിയ വാറ്റ് അകെ തുകയുടെ പത്തു ശതമാനമാണ് വാല്യൂ ആഡഡ് ടാക്സ് എന്ന വാറ്റിനായി ഈടാക്കുന്നത് .