ബഹ്‌റിനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്‌റൈൻ :കോട്ടയം ജില്ലയിലെ കവല വാഴൂരിൽ പി കെ ചാക്കോയാണ് താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത് മരണപ്പെട്ടത് , മൂന്ന് ദിവസമായി അദ്ദേഹത്തെകുറിച്ചു വിവരം ഇല്ലാതിരുന്നതിനാൽ പോലീസ് നടത്തിയ അന്വേഷണത്തിനെ തുടർന്ന് ഫ്ലാറ്റ് തുറന്ന് അനേഷിച്ചപ്പോൾ മൃതദേഹം കണ്ടെത്തിയത് . ശ്രീലങ്ക സ്വദേശിനിയായ ഭാര്യ വിവരം അറിഞ്ഞ ഉടൻ ബഹ്‌റിനിൽ എത്തിയിട്ടുണ്ട് . മൃതദേഹം ബഹ്റൈനിൽ സംസ്ക്കരിക്കാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയെ അറിയിക്കുകയും മറ്റു നിയമ നടപടി ക്രമങ്ങളുമായിട്ടുള്ള കാര്യങ്ങൾ നടന്നുവരുന്നതായി ബി കെ എസ് എഫ് അധികൃതർ അറിയിച്ചു