പത്തനംതിട്ട സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

മസ്കറ്റ്: പത്തനംതിട്ട, പന്തളം, പൂഴിക്കാട് മുകളെയത് തെക്കുംപുറം വീട്ടിൽ തോമസ് മകൻ ജോർജ് (76) ഒമാനിലെ സോഹാറിൽ ഹൃദയാഘാതം മൂലം നിര്യാതനായി.സോഹാറിലുള്ള മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വിസയിൽ വന്നതായിരുന്നു ജോർജ്.ശരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് രണ്ട് ദിവസമായി സോഹാറിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: അന്നാമ്മ ജോർജ്, മക്കൾ: സാം, ജോസ്, ലിസി.മരുമക്കൾ: വർഗീസ്, അനിത, റീന.കൊച്ചുമക്കൾ: ലിജി, ലെൻസി, സനോജ്, സഞ്ജു, സ്നേഹ.ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.