ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ; പുതുവത്സര ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു

ഹിദ്ദ് : ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ 2024 പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു. വൈറ്റമിൻ ഡി, സിങ്ക്, കിഡ്‌നി ഫംഗ്‌ഷൻ ടെസ്റ്റുകൾ, ലിവർ ഫംഗ്‌ഷൻ ടെസ്റ്റുകൾ, സി.ബി.സി, ഇലക്‌ട്രോലൈറ്റുകൾ, തൈറോയ്ഡ്, ഡയബറ്റിക് സ്‌ക്രീനിംഗ്, ലിപിഡ് പ്രൊഫൈൽ എന്നിവ അടങ്ങുന്ന പാക്കേജിൽ 50ഓളം ടെസ്റ്റുകൾ അടങ്ങിയിട്ടുണ്ട്. 15ദിനാർ വരുന്ന ഹെൽത്ത് പാക്കേജിനൊപ്പം ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമാണ്. ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹിദ്ദ്, ഹൂറ ബ്രാഞ്ചുകളിൽ 2024 ജനുവരി 31 വരെ ഈ ഓഫർ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 16161616 എന്ന നമ്പറിൽ ബന്ധപ്പെടുക.