സഹജീവികൾക്ക് കരുതലായി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബിരിയാണി ചലഞ്ച് നടത്തുന്നു

മനാമ:പത്തനംതിട്ട പ്രവാസി അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ജനുവരി 5, 2024 നു ആണ് ബിരിയാണി ചലഞ്ച്. ഇതിലേക്കായി ജനുവരി 2, 2024 വരെ ഓർഡറുകൾ സ്വീകരിക്കുന്നതാണ്.ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം
അർഹിക്കുന്ന സഹജീവികൾക്ക് കരുതൽ നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. ഈ പദ്ധതിയിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.ഓർഡറുകൾക്കായി താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.
ബോബി -34367281,വിനീത് -33254336,ജയ്സൺ – 35029593