അൽറബിഹ് മെഡിക്കൽ സെന്റർ – ക്രിസ്മസ് ന്യൂയർ ആഘോഷം

gpdesk.bh@gmail.com

ബഹ്‌റൈൻ : അൽറബിഹ് മെഡിക്കൽ സെന്റർ മനാമയുടെ ആഭിമുഖ്യത്തിൽ മുഴുവൻ സ്റ്റാഫുകളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള വിപുലമായ ക്രിസ്മസ് ന്യൂയർ ആഘോഷം കെ സിറ്റി ഹാളിൽ വെച്ച് ഡിസംബർ 28 ന് നടന്നു.സ്റ്റാഫുകളും കുടുംബാംഗങ്ങളും അടക്കം 500 ഓളം അംഗങ്ങളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ സി ഇ ഓ നൗഫൽ അടാട്ടിൽ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു ജനറൽ മാനേജർ ഷഫീൽ എന്നവരുടെ നേതൃത്വത്തിൽ രാത്രി 11 മണിയോടെ ആരംഭിച്ച പ്രോഗ്രാമിൽ അംഗങ്ങളുടെ കലാപരിപാടികളും വിവിധ തരത്തിലുള്ള ഗെയിമുകളും നടന്നു . പുതുവർഷത്തെ വരവേറ്റ് ആശംസകൾ നേർന്ന് കൊണ്ട് അൽറബീഹ് മെഡിക്കൽ സെന്ററിൽ ഒരു വർഷം പൂർത്തിയാക്കിയ മുഴുവൻ സ്റ്റാഫുകളെയും സി ഇ ഓ നൗഫൽ അടാട്ടിൽ ആദരിച്ചു.