നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് 121ാമ​ത്തെ ശാഖ നാളെ ബഹ്‌റൈനിലെ മുഹറഖിൽ പ്രവർത്തനം ആരംഭിക്കും

gpdesk.bh@gmail.com

മനാമ:പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല​യാ​യ നെ​സ്​​റ്റോ ഗ്രൂ​പ്പി​ന്‍റെ 121ാമ​ത്തെ ശാ​ഖ മു​ഹ​റ​ഖി​ൽ പ്രവർത്തനം ആരംഭിക്കും . മു​ഹ​റ​ഖ്​ ഹാ​ല ക്ല​ബി​ന്​ സ​മീ​പമാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഒരുങ്ങുന്നത് . 3000 ചതുരശ്ര അടി വിസ്തീർണമുള്ള ശാഖയുടെ ഉദ്ഘാടനം ജനുവരി 10 ബുധനാഴ്ച (നാളെ ) രാവിലെ 10 മണിക്ക് നടക്കും . വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളുള്ള ഹൈപ്പർമാർക്കറ്റ്, ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ ഉപഭോക്താക്കൾക്കു നൽകുമെന്നും , ഉ​ദ്​​ഘാ​ട​ന​ത്തി​നു​ ശേ​ഷം രാ​വി​ലെ 11 മു​ത​ൽ​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ടാ​കുമെന്നും മാനേജ്മെൻറ്റ് അറിയിച്ചു.