ഒമാൻ : 207 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട നിരവധി തടവുകാർക്ക് സുപ്രീം കമാൻഡർ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് മാപ്പ് നൽകി.സ്വദേശി പൗരന്മാരും വിദേശികളുമായ 207 തടവുകാർക്ക് മാപ്പ് നൽകിയതായി റോയൽ ഒമാൻ പോലീസിന്റെ (ആർഒപി) ഔദ്യോഗിക സ്രോതസുകൾ അറിയിച്ചു.