രാഹുൽ മങ്കൂട്ടത്തിൽ ന്റെ അറസ്റ്റ് -ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.

മനാമ :യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി പ്രതിഷേധ ജ്വാല സംഗമം നടത്തി. ഒ.ഐ. സി.സി പത്തനം തിട്ട ജില്ലാ പ്രസിഡന്റ് അലക്സ്‌ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒ.ഐ. സി.സി. ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. പത്തനം തിട്ട ജില്ല സെക്രട്ടറി ഷിബു ബഷീർ സ്വാഗതം പറഞ്ഞയോഗത്തിൽ ഒ.ഐ. സി. സി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ സയ്യിദ് . എം. സ്, ജേക്കബ് തേക്കുതോട്, സുനിൽ ചെറിയാൻ ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസ്സാർ കുന്നത്തു കുളത്തിൽ , ഒഐസിസി സെക്രട്ടറിമാരായ വിനോദ് ഡാനിയേൽ, പ്രശാന്ത് പനച്ചിമൂട്ടിൽ, ഡാനിയേൽ തണ്ണിത്തോട്, ഒഐസിസി നേതാക്കളായ റംഷാദ് അയിലക്കാട്, സൽമാൻനുൾ ഫാരിസ്, എബ്രഹാം ജോർജ്, അനു തോമസ്സ്, സിബി അടൂർ, കോശി ഐപ്പ്, സുമേഷ് അലക്സാണ്ടർ, ബിനു മാമ്മൻ, ഷാജി ജോർജ് , ആഷിക്ക് മുരളി എന്നിവർ പ്രസംഗിച്ചു.