ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈൻ : ഒഐസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതം ആശംസിച്ചു. കുടുംബ സംഗമം യൂത്ത്‌ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത്‌ പാലക്കാട്ടുകാർക്കിടയിൽ ബഹ്‌റൈൻ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് എ.കെ ഷാനിബ് പറഞ്ഞു.രാജ്യം ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ രക്ഷിക്കുന്നതിന് എല്ലാവരും കോൺഗ്രസ്സിനോടൊപ്പം ചേർന്ന് നിൽക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധിയുടെ യാത്ര രാജ്യത്തെ മുഴുവൻ മനുഷ്യരെയും ചേർത്ത്‌ പിടിച്ചു കൊണ്ടുള്ള യാത്രയാണ്. ഗാന്ധിജി കാണിച്ചു തന്ന മൂല്ല്യവത്തായ രാഷ്ട്രീയത്തിലേക്കും ജീവിത മൂല്ല്യങ്ങളിലേക്കും തിരികെ നടക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമ്മിപ്പിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം,ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിന് കുന്നന്താനം,സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി മനു മാത്യു ,സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടു മൂല തുടങ്ങിയവർ സംസാരിച്ചു. ഒഐസിസി ദേശീയ നേതാക്കളായ സൈത് എം. എസ്, മുഹമ്മദ്‌ ഷമീം കെ. സി, ജവാദ് വക്കം, പ്രദീപ്‌ മേപ്പയൂർ, രഞ്ജൻ കച്ചേരി, സിൻസൺ ചാക്കോ, ഡാനിയൽ, റിജിത് മൊട്ടപ്പാറ,നസീം തൊടിയൂർ, അഡ്വ: ഷാജി സാമുവൽ, സാമുവൽ മാത്യു, റംഷാദ് അയിലക്കാട്, അലക്സ് മഠത്തിൽ, മോഹൻകുമാർ, ഷിബു ബഷീർ,ബൈജു ചെന്നിത്തല, ഷീജ നടരാജൻ, മിനി മാത്യു, റോയ് മാത്യു, കരീം, നസീബ കരീം തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ ഷാസ് പോക്കുട്ടി, ഷരീഫ്, ഷഫീഖ്, ശാകിർ, ഹുസൈൻ കൈക്കുളത്ത്‌, സെഫി നിസാർ, ഷംന ഹുസൈൻ, മുഹമ്മദ്‌ അലി തുടങ്ങിയവർ നേതൃത്വം നൽകി.