ഗ്ലിട്സ് ട്രേഡിങ്ങ് ഡബ്ല്യൂ എൽ എൽ ബഹ്‌റിനിൽ പ്രവർത്തനമാരംഭിച്ചു

മനാമ :ഇലെക്ട്രിക്കൽ, ബിൽഡിംഗ് മെറ്റീരിയൽസ്, സാനിറ്ററി വെയേഴ്സ് എന്നിവയുടെ പ്രമുഘ ലോകോത്തര ബ്രാൻഡുകളുടെ കളക്ഷനുമായി ഗ്ലിട്സ് ട്രേഡിങ്ങ് ഡബ്ല്യൂ എൽ എൽ ബഹ്‌റിനിൽ ഉമ്മൽ ഹസ്സമിൽ പ്രവർത്തനമാരംഭിച്ചു. ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ റെവ. ഫാ. സജി തോമസ് ഉൽഘടനം നിർവഹിച്ചു, മനാമ തിരുഹൃദയ ദേവാലയത്തിന്റെ പാരിഷ് പ്രീസ്റ് റെവ ഫാ. ഫ്രാൻസിസ് ജോസഫ് സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. ആദ്യത്തെ സെയിൽ റെവ. ഫാ. ജോസഫ് പീക്കോ ഇന്റർനാഷണൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോബൻ ജേക്കബിന് നൽകി കൊണ്ട് നിർവഹിച്ചു. ഗ്ലിട്സ് ഗ്രൂപ്പ് ഡയറക്ടർമാരായ രഞ്ജിത് ജോൺ, ആൽഫ്രഡ്‌ രാജു,  ഐ മാക് ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്, ഡോ.ജോൺ പനക്കൽ, പ്രദീപ് പുറവങ്കര, റെജി സേവ്യർ, ജോസ് ജോസഫ്, നെൽജിൻ നെപ്പോളിയൻ, ജോബി ജോസഫ്, സുനി ജോൺ, പോൾ ചക്കാലക്കൽ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ നൂറോളം പേർ പങ്കെടുത്തു.