കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു

ബഹ്‌റൈൻ : കോഴിക്കോട് ജില്ലയിലെ കായക്കൊടി സുരേഷ് തെക്കേടത്തിൽ (49) ബഹ്‌റൈനിൽ നിര്യാതനായി. ഭാര്യ പ്രീത. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബേക്കറി മാനേജ്‌മെന്റും ഐസിആർഎഫ് – കോഴിക്കോട് ജില്ലാ പ്രവാസി ഫോറം എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.സഹോദരങ്ങൾ:
നാണു,ബാലൻ,കുഞ്ഞിക്കണ്ണൻ,അശോകൻ,വിനോദൻ,മനോജൻ.