“ഹവ്യം” ഹ്രസ്വ സിനിമയുടെ പോസ്റ്റർ പ്രകാശനം ലാൽ ജോസ് നിർവഹിച്ചു

മസ്‌കത്ത്: ഒമാനിലെ സിനിമയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ ഒരുക്കിയ “ഹവ്യം” എന്ന ഹ്രസ്വ സിനിമയുടെ പോസ്റ്റർ പ്രകാശനം, പ്രമുഖ സംവിധായകനും നിർമാതാവുമായ ലാൽ ജോസ് നിർവഹിച്ചു.മസ്കറ്റിലെ സിനിമ പ്രേമികൾക്ക് മുന്നിൽ ആദ്യ പ്രദർശനം ഫെബ്രുവരി രണ്ടാം തീയതി ഒമാൻ ഫിലിം സൊസൈറ്റിയിൽ വെച്ച് നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.”ഓല പ്രെസെന്റ്‌സ്” ബാനറിൽ ഒരുക്കിയിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം : എൻ രവീന്ദ്രൻ, DOP : സത്യദാസ് കിടങ്ങൂർ, ഗാനരചന – സംഗീത സംവിധാനം : T H റഹ്മാൻ, സഹസംവിധാനം : രഘുനാഥ് R, കലാസംവിധാനം : സിജോ പോൾ, ഡബ്ബിങ് : അജി കൃഷ്ണ, മേക്കപ്പ് : അനന്തൻ പൊയ്യാറ, അനിമേഷൻ : ബാലു കുരുവിള, ഗതാഗതം : ശിഹാബ്ബ്ദ്ധീൻ M K P, ഡിസൈൻ: വൈബ്രന്റ് 360 അഭിനേതാക്കൾ : കബീർ യൂസുഫ്, സഫ്‌വാൻ, ജാഫർ ചിറക്കൽ, ക്രിസ്റ്റി, തഫ്സി കണ്ണൂർ, മൻസൂർ.