സ്വർഗ്ഗത്തിലേക്കുള്ള എളുപ്പ വഴി.” പ്രഭാഷണം ശ്രദ്ധേയമായി

മനാമ: അറിവ് കരസ്ഥമാക്കുവാനായി ഒരു വിശ്വാസി ഒരു മാർഗ്ഗത്തിലേക്ക് പ്രവേശിക്കുമ്പോൾ അവന്റെ സ്വർഗ്ഗത്തിലേക്കുള്ള പാത സർവ്വശക്തൻ എളുപ്പമാക്കുമെന്ന പ്രവാചക വചനം നാമേവരും നന്നായി മനസ്സിലാക്കണമെന്ന് ഉസ്താദ് ഷെഫീഖ് സ്വലാഹി വിശ്വാസികളെ ഓർമ്മിപ്പിച്ചു.അൽ ഹിദായ സെന്റർ (മലയാള വിഭാഗം) ഹിദ്ദ് മദ്രസ്സയിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ “സ്വർഗ്ഗത്തിലേക്കുള്ള എളുപ്പ വഴി” എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിഷാദ്, ഫൈസൽ, അജ്മൽ എന്നിവർ നേതൃത്വം വഹിച്ച പരിപാടിയിൽ സെന്റർ പ്രസിഡണ്ട് അബ്ദു ലത്വീഫ് അഹ്മദ് അദ്ധ്യക്ഷത വഹിച്ചു.ഫവാസ്, സജീർ, ഫഹദ്, ഫിറോസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.ജനറൽ സെക്രട്ടറി എം പി .സക്കീർ ഹുസൈൻ നന്ദി പറഞ്ഞു.