ടീം ശ്രെഷ്ഠ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു .

മനാമ: ടീം ശ്രെഷ്ഠ മെമ്പേഴ്സിനായി ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ എല്ലാ മെമ്പേഴ്സും അവരുടെ കുടുംബാംഗങ്ങളും കുട്ടികളും അടങ്ങുന്ന 50 ഇൽ പരം പേർ ഈ ഡെസേർട് ക്യാമ്പിൽ പങ്കെടുത്തു.വളരെ ചെറിയ സമയം കൊണ്ടുതന്നെ ബഹ്‌റൈനിലെ അറിയപ്പെടുന്ന കൂട്ടായ്മായായി ഇതിനോടകം തന്നെ ശ്രെഷ്ഠ മാറി കഴിഞ്ഞിരുന്നു . ശ്രെഷ്ഠയുടെ വരും ദിവസങ്ങളിലെ ഫുഡ് വിതരണം ഈ മാസം 16 നു ആരഭിക്കുമെന്നു കൂട്ടായ്മ അറിയിക്കുകയും ശ്രെഷ്ഠയുടെ ഭാവി പരുപാടികളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.ഈ ഡെസേർട് ക്യാമ്പിൽ പങ്കെടുത്തു സഹകരിച്ച എല്ലാവരോടും ടീം ശ്രെഷ്ഠ നന്ദി അറിയിച്ചു.