ബഹ്‌റൈൻ കേരളീയ സമാജം – സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഏകപാത്ര നാടകോത്സവം” ( Solo Drama Festival ) ഇന്ന് മുതൽ ആരംഭിക്കുന്നു. നാടകോത്സവത്തിന്റെ ആദ്യദിനമായ ഇന്ന് (ഫെബ്രുവരി 6 ചൊവ്വാഴ്ച) വൈകീട്ട് 8 മണിക്ക് നവാഗതനായ അനീഷ് മൂപ്പൻ രചനയും സംവിധാനവും നിർവഹിക്കുന്ന “പന്ത്രണ്ട് സമം ഒന്ന് ” എന്ന നാടകം അരങ്ങിൽ അവതരിപ്പിക്കുന്നത് താരതമ്യേന പുതുമുഖമായ ഫിലിപ്പ് ജേക്കബാണ്. എസ്.കെ നായരുടെ രചനയിൽ നിഖിൽ കരുണാകരൻ സംവിധാനം ചെയ്യുന്ന “കന്മഷം” എന്ന രണ്ടാമത്തെ നാടകം അരങ്ങിൽ അവതരിപ്പിക്കുന്നത് ബഹ്‌റൈൻ നാടകലോകത്തു ചിരപരിചിതനായ അനീഷ് ഗൗരിയാണ്.വ്യത്യസ്‌തങ്ങളായ നിരവധി നാടകങ്ങൾ അണിയിച്ചൊരുക്കിയ ഷാഗിത് രമേഷ് സംവിധാനം ചെയ്യുന്ന Blood, The Witness എന്ന നാടകത്തിന് രചന നിര്വർവ്വഹിച്ചിരിക്കുന്നത് ശ്രീ. കെ.വി. ശരത് ചന്ദ്രൻ. ഈ നാടകത്തിലെ കഥാപാത്രത്തിന് ജീവനേകുന്നത് ബഹ്‌റൈൻ നാടകലോകത്ത് ശ്രദ്ധേയമായ ഒട്ടനവധി കഥാപാത്രങ്ങൾ അവസമരണീയമാക്കിയ സൗമ്യ കൃഷ്ണപ്രസാദാണ്.